ന്യൂദല്‍ഹി: വഖഫ് കൈയേറ്റത്തിനെതിരെ പ്രതിഷേധം ശക്തമായ കര്‍ണാടകയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ചെയര്മാന് ജഗദംബികാ പാല് നാളെ സന്ദര്‍ശനം നടത്തും. ഏക്കറു കണക്കിന് കൃഷിഭൂമിക്കും 54 ചരിത്ര സ്മാരകങ്ങള്‍ക്കും ചേരികള്‍ക്കും മേല്‍ ഉയര്‍ന്ന വഖഫ് അവകാശവാദത്തെത്തുടര്‍ന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നതിനിടെയാണ് ജെപിസി ചെയര്‍മാന്റെ സന്ദര്‍ശനം. ഹുബ്ലി ജില്ലയില്‍ വഖഫ് കൈയേറ്റത്തിനിരയായ കര്‍ഷകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വഖഫ് ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ നോട്ടീസുകളും പിന്‍വലിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം സര്‍ക്കാരിന് അബദ്ധം പറ്റിയെന്ന് സമ്മതിച്ചതിന്റെ തെളിവാണെന്ന് ജംഗദംബികാ പാല് പറഞ്ഞു. ഇത്ര വലിയ തോതില്‍ ജനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ സര്‍ക്കാരിനെങ്ങനെ കഴിഞ്ഞു എന്നത് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: