കൊച്ചി: 14 വയസിന് മുകളിലുള്ള കാഴ്ച്ചപരിമിതരുടെ 100 മീറ്ററില്‍ പാലക്കാടിന്റെ തേരോട്ടം. ആണ്, പെണ് വിഭാഗത്തില്‍ പാലക്കാടിന്റെ കുട്ടികളാണ് ഒന്നാമതെത്തിയത്. നേട്ടത്തോടെ സംസ്ഥാന കായികമേളയുടെ ചരിത്രത്തില്‍ ഈ നേട്ടം കൊയ്യുന്ന ആദ്യ താരങ്ങളായി ഇവര്‍. കുട്ടികളുടെ കണ്ണ് മൂടിക്കെട്ടിയായിരുന്നു ഫൈനല്‍ നടന്നത്. ഇവര്‍ക്കൊപ്പം ഓടുന്നതിന് ഒരു സഹായിയുണ്ടാകും. കൈകള്‍ പരസ്പരം റിബണ്‍ ഉപയോഗിച്ച് കെട്ടിയാണ് ഓടിയത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പട്ടാമ്പി ജിഎച്ച്എസ്എസിലെ മുഹമ്മദ് യുനൈസ് ഒന്നാമതെത്തി. കുഴല്‍മന്ദം സി.എ.എച്ച്.എസ്.എസിലെ മിഫ്റാഹ് ടി.എച്ച് ആയിരുന്നു ഗൈഡ് റണ്ണര്‍. പെണ്‍കുട്ടികളില്‍ തിരുവാലത്തൂര് ജിഎച്ച്എസ്എസിലെ കെ. അനിഷയാണ് ഒന്നാമതെത്തിയത്. കോട്ടായി ജിഎച്ച് എസ്എസ്എസ്. അഭിനയായിരുന്നു ഗൈഡ് റണ്ണര്‍. ഇരുവരുടേയ് കോച്ച് രതീഷ് എന്‍. ആയിരുന്നു. 34 കുട്ടികളുമായാണ് ഇവരുടെ ടീമെത്തിയത്. 5 ദിവസം കുട്ടികള്‍ക്ക് മത്സരത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ മുഹമ്മദ് യുനൈസിന് പനി പിടിച്ചതിനാല്‍ അവസാന ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളൂ. മാത്രമല്ല അന്തിമ മത്സരം വരെ കൂടെ ഓടിയ ഗൈഡ് റണ്ണറും മാറ്റം വന്നു. സംസ്ഥാന തലത്തില്‍ പുതിയ ആള്‍ക്കൊപ്പം ഓടുകയെന്ന വെല്ലുവിളി കൂടി ഉണ്ടായിരുന്നു. എല്ലാറ്റിനെയും മറികടന്ന് യുനൈസ് അന്തിമ വിജയം സ്വന്തം പേരില്‍ കുറിച്ചു.
14 വയസില്‍ താഴെയുള്ള കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ യഥാക്രമം വയനാടും എറണാകുളവും ആണ്, പെണ് വിഭാഗത്തില്‍ ഒന്നാമതെത്തി.
കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ അഖില്‍ രാജാണ് ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാമതെത്തിയത്. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ എം.ജി. അപ്പുവായിരുന്നു ഗൈഡ് റണ്ണര്‍. എറണാകുളം അയിരൂര്‍ സെന്റ്.തോമസ് എച്ച്.എസിലെ ഗ്രീറ്റിയ ബിജുവാണ് പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാമതെത്തിയത്. ഇതേ സ്കൂളിലെ തന്നെ അഞ്ജലി ഷിബുവായിരുന്നു ഗൈഡ് റണ്ണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: