തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്. നവീന്‍ ബബുവിന്റെ മരണം ദുഃഖകരമാണെന്നും എന്നാല്‍ വിഷയത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷന് പറയുന്നു.
കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം പല കോണുകളില്‍ ഉയരുമ്പോഴാണ് ഐഎഎസ് അസോസിയേഷന് പിന്തുണയുമായി എത്തിയിരിക്കുന്നത്.നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍ നല്‍കുന്നുണ്ട്.
അരുണ്‍ കെ വിജയനെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം. മുന്‍വിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷന് പറയുന്നു. നവീന്‍ ബാബുവിന്റെ കുടുംബം കളക്ടറുടെ നടപടികളില്‍ സംശയമുണ്ടെന്ന പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: