ബെംഗളൂരു : കർണാടകയിലെ ബിദാറിൽ കർഷകഭൂമിയിൽ അവകാശം ഉന്നയിച്ച് വഖഫ് ബോർഡ് . ബിദാർ ജില്ലയിലെ ഛത്തഗുപ്പ തഹസീലിനു കീഴിലുള്ള ഉദബാല വില്ലേജിലെ കർഷകനായ കൃഷ്ണമൂർത്തിയുടെ 18.60 ഏക്കർ ഭൂമിയിലാണ് ബോർഡ് അവകാശം ഉന്നയിച്ചത് .
30 വർഷം മുമ്പ് മരണപ്പെട്ട നിർധനനായ മുസ്ലീം വിശ്വാസിയുടെ മൃതദേഹം തന്റെ ഭൂമിയിൽ മറവുചെയ്യാൻ കൃഷ്ണമൂർത്തി അനുമതി നൽകിയിരുന്നു . ഇത് മുതലെടുത്താണ് വഖഫ് ഇപ്പോൾ ഭൂമിയ്ക്ക് അവകാശം ഉന്നയിച്ചിരിക്കുന്നത് . നേരത്തെ മാരാപ്പ, മാരുതി, കൃഷ്ണമൂർത്തി, ലക്കപ്പ എന്നിങ്ങനെ നാലു പേരുടെ പേരിലായിരുന്നു ഈ ഭൂമി . എന്നാൽ പിന്നീട് മൂന്ന് പേർ മരിക്കുകയും ഈ ഭൂമി മുഴുവൻ കൃഷ്ണമൂർത്തിയുടെ പേരിലാകുകയും ചെയ്തു.
11 വർഷം മുമ്പ് 2013-ൽ തന്നെ വഖഫ് ബോർഡ് കൃഷ്ണമൂർത്തിയുടെ ഭൂമി തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയും പിഹാനിയിൽ വഖഫിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു . തന്റെ മനുഷ്യത്വത്തിനെയാണ് വഖഫ് ഇല്ലാതാക്കിയതെന്നാണ് കൃഷ്ണമൂർത്തി പറയുന്നത് .
നേരത്തെ കർണാടകയിലെ വിജയനഗറിലെ കർഷകരുടെ 1500 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചിരുന്നു . പിന്നീട് കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് ഭൂമി സംബന്ധിച്ച് നൽകിയ നോട്ടീസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: