അമ്പലപ്പുഴ: പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താതെ അനധികൃത പാര്‍ക്കിങിന്റെ പേരില്‍ പോലീസിന്റെ കൊളള. വ്യാപാരികളുടെ പ്രതിഷേധം. അമ്പലപ്പുഴ പോലീസാണ് അമ്പലപ്പുഴയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് അനധികൃത പാര്‍ക്കിങിന്റെ പേരില്‍ പിഴ ചുമത്തുന്നത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാത പുനര്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കച്ചേരിമുക്ക് മുതല്‍ കിഴക്കോട്ട് പോലീസ് റോഡിനിരുവശവും പ്രത്യേക അടയാളം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ അമ്പലപ്പുഴ ജങ്ഷനില്‍ നോ പാര്ക്കിങായാണ് രേഖപ്പെടുത്തിയത്.
ഇത് വിവാദമായതോടെ പഞ്ചായത്ത് ഇടപെട്ട് യോഗം വിളിച്ചു ചേര്‍ത്ത് ഇതില്‍ ഇളവ് അനുവദിപ്പിച്ചിരുന്നു. തുടര്‍ന്ന് ജങ്ഷനിലും റോഡിനിരുവശവും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് അനധികൃത പാര്‍ക്കിങ് ആണെന്ന് പറഞ്ഞ് എല്ലാ ദിവസവും അമ്പലപ്പുഴ പോലീസെത്തി വാഹനങ്ങളുടെ ചിത്രം പകര്‍ത്തി പിഴ ചുമത്തുകയാണ്. അമ്പലപ്പുഴ ജങ്ഷന് കുറച്ച് കിഴക്കു ഭാഗത്തായാണ് പാര്‍ക്കിങിനായി പോലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ വാഹനങ്ങള്‍ വെച്ചതിന് ശേഷം തിരികെയെത്തുമ്പോള്‍ പോലീസ് ചിത്രവും ദൃശ്വവും പകര്‍ത്തി പിന്നീട് പിഴ ചുമത്തുകയാണ്.
കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പോലീസിന്റെ പിഴ ലഭിച്ചു.ഇതോടെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ചില വ്യാപാരികള്‍ ഡിവൈഎസ്പിയെ കണ്ട് പരാതിയുമറിയിച്ചിട്ടുണ്ട്. എന്നിട്ടും വ്യാപാരി സംഘടനാ നേതൃത്വം ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഇതിലും വ്യാപാരികള്‍ക്ക് പ്രതിഷേധമുണ്ട്.
സ്ഥിരമായി വാഹനമുടമകള്‍ക്ക് പിഴ ലഭിക്കുന്നതിനാല്‍ പലരും വ്യാപാര സ്ഥാപനങ്ങളിലേക്ക് ചെല്ലാതെ വന്നതോടെ കച്ചവടവും പ്രതിസന്ധിയിലായിരിക്കുകയാണ്. പോലീസിന്റെ ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: