ന്യൂദല്‍ഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയവും അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷനും (ഐബിസി) ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ ഏഷ്യന്‍ ബുദ്ധ ഉച്ചകോടി ഇന്നും നാളെയുമായി ദല്‍ഹിയില്‍ നടക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയാകും. ഏഷ്യയെ ശക്തിപ്പെടുത്തുന്നതില്‍ ബുദ്ധ ധര്‍മ്മത്തിന്റെ പങ്ക് എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
ബുദ്ധകല-വാസ്തുവിദ്യ-പൈതൃകം, ബുദ്ധകാരികയും ബുദ്ധധര്മ്മത്തിന്റെ പ്രചാരവും, ബുദ്ധമത അവശിഷ്ടങ്ങളും പ്രസക്തിയും, ശാസ്ത്ര ഗവേഷണത്തിലും ക്ഷേമത്തിലും ബുദ്ധധര്മ്മത്തിന്റെ പ്രാധാന്യം, 21-ാം നൂറ്റാണ്ടില്‍ ബുദ്ധമത സാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും പങ്ക് തുടങ്ങിയവയാണ് ഉച്ചകോടിയിലെ ചര്‍ച്ചാവിഷയങ്ങള്‍. ഏഷ്യയെ ബന്ധിപ്പിക്കുന്ന ധര്‍മ്മസേതു എന്ന വിഷയത്തില്‍ ഭാരതം എന്ന പേരില്‍ ഒരു പ്രത്യേക പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: