പ്രയാഗ്രാജ് : അടുത്ത വർഷം നടക്കാനിരിക്കുന്ന മഹാകുംഭ മേളയിൽ ഡ്രൈവർമാർ, ബോട്ടുകാർ, ഗൈഡുകൾ, ഓപ്പറേറ്റർമാർ എന്നിവർ പ്രത്യേക ട്രാക്ക് സ്യൂട്ടുകൾ ധരിക്കും. ഉത്തർപ്രദേശ് സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതായി അറിയിച്ചു.
നാലു വിഭാഗങ്ങൾക്കും പ്രത്യേക ട്രാക്ക് സ്യൂട്ടുകൾ തയ്യാറാക്കിവരികയാണ്. മേളയിലെ തിരക്കിനിടയിൽ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്നത് കണക്കിലെടുത്താണ് ഈ തയ്യാറെടുപ്പ് നടത്തിയതെന്ന് റീജണൽ ടൂറിസം ഓഫീസർ അപരാജിത സിംഗ് പറഞ്ഞു.
കൂടാതെ ഓരോ വിഭാഗത്തിനും അതിൻ്റേതായ സവിശേഷമായ ഐഡൻ്റിറ്റി ഉണ്ടായിരിക്കും. ഇത് മൂലം യാത്രക്കാർക്ക് ഈ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അവർ പറഞ്ഞു. കൂടാതെ വ്യക്തിയെ തിരിച്ചറിയുന്നതിനായി ഓരോ വിഭാഗത്തിലുള്ള ട്രാക്ക് സ്യൂട്ടിലും കുംഭമേളയുടെയും ടൂറിസം വകുപ്പിന്റെയും ലോഗോ പ്രിൻ്റ് ചെയ്യും.
ജനുവരി 13ന് പൗഷപൂർണിമ ദിനത്തിൽ ആരംഭിക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26ന് മഹാശിവരാത്രിയിൽ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: