വാഷിംഗ്ടൺ : യുഎസും ബംഗ്ലാദേശും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്നും തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജണ്ടയിൽ നിന്ന് അവരെ സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്ത റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മുൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെ ഹിന്ദു അമേരിക്കൻ സംഘടനകൾ അഭിനന്ദിച്ചു.
വ്യാഴാഴ്ചത്തെ തന്റെ ദീപാവലി ആശംസകളിൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ക്രൂരമായ അക്രമങ്ങളെ ട്രംപ് ശക്തമായി അപലപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാടിനെയാണ് ഇപ്പോൾ അമേരിക്കയിലെ ഹിന്ദു സമൂഹം ഒന്നടങ്കം സ്വീകരിച്ചത്.
പ്രസിഡൻ്റ് ട്രംപിനോട് വളരെ നന്ദിയുണ്ടെന്ന് ഹിന്ദുസ് ഫോർ അമേരിക്ക സ്ഥാപകനും ചെയർമാനുമായ ഉത്സവ് സന്ദുജ പറഞ്ഞു. തനിക്ക് പ്രസിഡൻ്റ് ട്രംപിനോട് വളരെ നന്ദിയുണ്ട്, അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്ന് സന്ദുജ പറഞ്ഞു. എന്നാൽ കമലാ ഹാരിസ് ഈ വിഷയത്തിൽ ഇതുവരെ ഒന്നും പറഞ്ഞില്ല എന്നത് ഖേദകരമാണ്. ഈ തിരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടാകുമെന്ന് താൻ കരുതുന്നതായും സന്ദുജ പറഞ്ഞു.
കൂടാതെ എല്ലാ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈന സിഖുകാർക്കും അദ്ദേഹം ദീപാവലി ആശംസിച്ചു. ട്രംപ് ഒരു നല്ല മനുഷ്യനും ഒരു മഹാനായ നേതാവുമാണെന്ന് സന്ദുജ പറഞ്ഞു. ട്രംപ് ഈ കമ്മ്യൂണിറ്റികളെ ശരിക്കും ശ്രദ്ധിക്കുന്നുണ്ടെന്ന് താൻ കരുതുന്നതായും സന്ദുജ വ്യക്തമാക്കി.
ഇതിനു പുറമെ ട്രംപിന്റെ പ്രസ്താവനയ്ക്ക് ഹിന്ദു ആക്ഷൻ സംഘടനയും നന്ദി അറിയിച്ചു. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ വംശഹത്യകളെ അസന്നിഗ്ദ്ധമായി അപലപിച്ചതിന് പ്രസിഡൻ്റ് ട്രംപിന് നന്ദിയെന്ന് സംഘടന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: