തിരുവനന്തപുരം: അറിവിന്റെയും ജ്ഞാനത്തിന്റെയും അന്തസത്ത ഉള്‍ക്കൊളളുന്ന പൈതൃകമാണ് കശ്മീരിന്റേതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പറഞ്ഞു. കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവഭാരതിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര കേരള സംഘാതന്‍ സംഘടിപ്പിക്കുന്ന കശ്മീര്‍ യൂത്ത് എക്സ്ചേഞ്ച് പരിപാടി നാലാഞ്ചിറ ഗിരിദീപം കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുദ്ധഭൂമിയിലെ രാജാക്കന്മാരെയല്ല ഋഷിവര്യന്മാരെയും സൂഫിവര്യന്മാരെയും വഴികാട്ടികളായി കണ്ട പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഈ പാരമ്പര്യമാണ് കശ്മീരിലെ പൂര്‍വികരും നമുക്ക് കാട്ടിത്തന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഇന്ത്യ മഹാരാജ്യം രൂപീകരിക്കുന്നതിന് അനേകം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തിന്റെ മക്കള്‍ എന്ന ചിന്ത നിലനിന്ന ഇടമാണ് നമ്മുടേത്. വസുധൈവ കുടുംബകം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യ ചിന്തയാണ് കശ്മീരി സംസ്കാരത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നേരിട്ടറിയാന്‍ കാശ്മീരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 130 ഓളം യുവജനങ്ങളുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തി. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച നെഹ്റു യുവകേന്ദ്ര ജില്ലാതല ഓഫീസര്‍മാര്‍ക്കുള്ള പുരസ്കാര വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു. നെഹ്റു യുവ കേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. പാര്‍വതി, ജമ്മുകശ്മീര്‍ കണ്ടിജന്റ് ലീഡര്‍ മുനീര്‍ ഹുസൈന് ആസാദ്, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. കശ്മീരിലെയും കേരളത്തിലെയും കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചു.
കശ്മീര്‍ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബര്‍ 6 വരെ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവകേന്ദ്ര കേരള സംഘാതനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10ന് കശ്മീരി ഉല്പന്നങ്ങളുടെ പ്രദര്‍ശനം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയും. തുടര്‍ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി, കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. ആര്‍സു, ഡോ രഘു, ഡോ. ഗോപകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
കശ്മീരി പ്രതിനിധികള്‍ കേരള നിയമസഭ, ദൂരദര്ശന് കേന്ദ്രം, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ തുമ്പ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മീ ഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിയം, കോവളം ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. സ്വച്ഛതാ ഹി സേവ, ഏക് പേട് മാ കെ നാം തുടങ്ങിയ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ പങ്കാളികളാകും. 7ന് സംഘം തിരിച്ചു പോകും. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാര്‍ന്ന സംസ്കാരിക പാരമ്പര്യത്തെയും കുറിച്ച് അറിയാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് പഠിക്കാനുമാണ് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: