ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി, റംഭാന് ജില്ലകളെ ബന്ധിപ്പിക്കുന്ന, കൊക്കകള്‍ക്കു മുകളിലൂടെ ഉയരത്തിലുള്ള ചെനാബ് റെയില്പാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പാക് ശ്രമം. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്ദേശപ്രകരമാണിത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലം അടുത്തിടെയാണ് തുറന്നത്. ജമ്മു കശ്മീരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പാലം.
ഏതു കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന പാലം, 272 കിലോമീറ്റര്‍ പാതയുടെ ഭാഗമാണ്. ഇതിന്റെ അവസാന സ്റ്റേഷന് കശ്മീര്‍ താഴ്വരയാണ്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: