തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ദര്‍ശനം നടത്തി .യോഗിനി മാതാ ബാലികമാരോടൊപ്പം ദീപാവലി ആഘോഷിച്ച അദ്ദേഹത്തെ തൃപ്രയാര്‍ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ ശ്രീരാമ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കൊച്ചിന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബിജു കുമാര്‍, തൃപ്രയാര്‍ ദേവസ്വം മാനേജര്‍ മനോജ് എന്നിവര്‍ പൊന്നാട അണിയിച്ചു.ഏകദേശിയോട് അനുബന്ധിച്ച് നടന്നു വരുന്ന നിറമ്മാല ചുറ്റുവിളക്കിന് അദ്ദേഹം ദീപം തെളിയിച്ചു.
തുടര്‍ന്ന് ഗോശാല കൃഷ്ണന്റെ നടയില്‍ ദര്‍ശനം നടത്തി.ചുറ്റമ്പലത്തിലേക്ക് പ്രവേശിച്ച് ദീപാരാധന നടത്തി ക്ഷേത്രം മേല്‍ശാന്തി രവി കാവനാടില്‍ നിന്ന് പ്രസാദം സ്വീകരിച്ച് മീനൂട്ട് കടവിലെലെത്തുകയും മിനുട്ട് വഴിപാട് നടത്തുകയും ചെയ്തു. മകീരം പുറപ്പാടിന് നാട്ടിക രാമന് കുളത്തിലേക്ക് പുറപ്പെടുന്ന തേവര്‍ക്ക് നാട്ടിക സെന്ററില്‍ ദേശീയപാത നിര്‍മ്മാണം മൂലം പരമ്പരാഗത പാത തടസ്സപ്പെടാതിരിക്കുന്നതിനുള്ള സഹായം ചെയ്തു തരണമെന്നും, ക്ഷേത്ര പുനരുദ്ധാരണത്തിന് പുരാവസ്തു വകുപ്പില്‍ നിന്ന് വേഗത്തില്‍ അനുമതി ലഭിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം കൊച്ചിന് ദേവസ്വം ബോര്‍ഡ് അദ്ദേഹത്തിന് നല്കി.
ഡോ. പുന്നപ്പിള്ളി ഉണ്ണികൃഷ്ണന് നമ്പൂതിരി, പി.ജി നായര്‍, ബിജെപി നാട്ടിക മണ്ഡലം പ്രസിഡണ്ട് ഇ. പി ഹരീഷ് മാഷ്, എ.കെ ചന്ദ്രശേഖരന്, റിനി കൃഷ്ണ പ്രസാദ്, ലാല്‍ ഊണുങ്ങള്‍, പി.കെ ബേബി, എന്‍.എസ് ഉണ്ണിമോന്, സേവന് പള്ളത്ത്, ഇ.പി.ഝാന്‍സി , ടി.ജി. രതീഷ്, കെ.എസ്. സുധീര്‍ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: