പ്രാദേശികമായ പേരുകള്‍ സ്വീകരിച്ചുകൊണ്ട് സ്കൂള്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി വേദികളോട് ചേര്‍ന്ന് തയ്യാറാകുന്നത് 12 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍. 17 വേദികളിലായാണ് വിവിധ പേരുകളില്‍ ഭക്ഷണശാലകള്‍ ഒരുങ്ങുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രധാന ഭക്ഷണപ്പന്തല്‍ മഹാരാജാ
സ് സ്റ്റേഡിയത്തോട് ചേര്‍ന്നാണ് സജ്ജമാകുക.
ഒരേ സമയം 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള പന്തലാണ് മഹാരാജാസില്‍ ഒരുക്കുക. പന്തലിനോട് ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എന്റര്ടെയ്ന് ഡെസ്ക്കും തയ്യാറാക്കുന്നുണ്ട്. അക്കമഡേഷന്‍’ സെന്ററുകളായ വിദ്യാലയങ്ങളില്‍ ബെഡ് കോഫി അതാത് പിടിഎയുടെ സഹായത്തോടെ നല്‍കും. പ്രാതല്‍, ഉച്ചഭക്ഷണം, വൈകീട്ടത്തെ ചായ, അത്താഴം എന്നിവ 12 ഭക്ഷണ വിതരണകേന്ദ്രങ്ങളിലും യഥാസമയം ലഭ്യമാകും. ഓരോ കേന്ദ്രത്തിനും പ്രാദേശിക തനിമയുള്ള പേരുകള്‍ നല്‍കിയിട്ടുണ്ട്.
രുചിയിടം(മഹാരാജാസ്), കൊച്ചില്‍ കഫേ(ഇഎംജിഎച്ച്എസ് വെളി, കൊച്ചി), കടലോരം(തോപ്പുംപടി), സമൃദ്ധി(ജിഎച്ച്എസ്എസ് പനമ്പിള്ളിനഗര്‍), നൂട്രിഹട്ട്(കടവന്ത്ര), സദ്യാലയം(ജിബിഎച്ച്എസ് തൃപ്പൂണിത്തുറ), മെട്രോ ഫീസ്റ്റ്(കളമശേരി), സ്വാദിടം(കടയിരുപ്പ്), ശാപ്പാട്(പുത്തന്‍കുരിശ്), സല്‍ക്കാരം(കോലഞ്ചേരി), നാട്ടുരുചി(കോതമംഗലം).
പഴയിടം മോഹനന് നമ്പൂതിരിയാണ് കായികമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. എല്ലാ ഭക്ഷണവിതരണ കേന്ദ്രങ്ങളിലും സസ്യ സസ്യേതര ഭക്ഷണം ഉണ്ടായിരിക്കും. ചോറ്, കറികള്‍ എന്നിവയ്ക്കു പുറമേ ചപ്പാത്തി, ചിക്കന്‍ കറി, ബീഫ് കറി, മുട്ട, പാല്, പഴവര്‍ഗങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങള്‍ സദ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പ്രാദേശികമായി ഇതിനകം രൂപീകരിച്ചിട്ടുള്ള സംഘാടക സമിതികളുടെ നേതൃത്വത്തില്‍ അധ്യാപകര്‍ , അധ്യാപക വിദ്യാര്‍ത്ഥികള്‍ , വോളന്റിയേഴ്സ് , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഓരോ സ്ഥലത്തും ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. പ്രാദേശിക സംഘാടക സമിതി ചെയര്മാന്മാരായ പി.ആര് റെനീഷ് , ബെന്നി ഫെര്‍ണാണ്ടസ് മാലിനി കുറുപ്പ് , രമ സന്തോഷ് , ജൂബിള്‍ ജോര്‍ജ് , കെ കെ ടോമി , സീമ കണ്ണന് എന്നിവരോടൊപ്പം സംഘടനാ പ്രതിനിധികളായ നിഷാദ് ബാബു ,ഷിബു ടി.കെ , സുജിലാ റാണി ബിനോജ് വാസു ബെന്സന് വര്‍ഗീസ് , ടി.എ അബൂബക്കര്‍ , എ.എന്‍ അശോകന് എന്നിവരും ചേര്‍ന്ന് വിതരണകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: