ന്യൂഡല്‍ഹി: ഇസ്രയേലിചാനല്‍ അവതാരകന് ഡിറ്റണേറ്റര്‍ ഉപയോഗിച്ച് ലെബനന് കെട്ടിടം തകര്‍ക്കുന്നതായി വീഡിയോ. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് ഈ മാധ്യമപ്രവര്‍ത്തകനെതിരെ ഉയരുന്നത്.ചാനല്‍ 12ലെ വാര്‍ത്താ അവതാരകനായ ഡാനി കുഷ്മാരോയാണ് ലെബനന് കെട്ടിടം തകര്‍ത്തത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കുഷ്മാരോ ഹെല്‍മറ്റും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ധരിച്ച് നില്ക്കുന്നതായി കാണാം.അവതാരകന്റെ സമീപത്തായി ഇസ്രയേലി സൈനികരും യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്.സ്ഫോടകവസ്തുവിന്റെ പ്രവര്‍ത്തനം എങ്ങനയാണെന്നും റിമോര്‍ട്ട് എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും സൈനികര്‍ അവതാരകന് വിവരിച്ച് നല്‍കുന്നുണ്ട്.തുടര്‍ന്ന് റിമോര്‍ട്ടിലെ കൗണ്ട് ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ അവതാരകന് ഡിറ്റണേറ്റര്‍ ബട്ടണ്‍ അമര്‍ത്തി കെട്ടിടം തകര്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ലോഹ ആവരണത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ നിറച്ച സംവിധാനമാണ് ഡിറ്റണേറ്റർ.ഇതിനുപുറമെ വടക്കന്‍ ഇസ്രയേലിയില്‍ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ലെബനന് ഉപയോഗിച്ച കെട്ടിടം സമീപത്തുണ്ടെന്നും സൈനികര്‍ പറയുന്നുണ്ട്. കൂടുതല്‍ സ്ഫോടനങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.പ്രചരിക്കുന്ന വീഡിയോയില്‍ സ്ഫോടനം നടന്ന സ്ഥലം ഏതാണെന്ന് വ്യക്തമാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: