തിരുവനന്തപുരം: വയോജനസംരക്ഷണത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കു മുതിര്‍ന്നവരുടേയും രക്ഷാകര്‍ത്താക്കളുടേയും ക്ഷേമത്തിനും സംരക്ഷത്തിനുവേണ്ടിയുള്ള കേന്ദ്ര നിയമമായ എം.ഡബ്ല്യൂ.പി.എസ്.സി.എ. പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. വയോജനകമ്മിഷന്‍ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂര്‍ത്തിയായി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കും. ഏറ്റവും പെട്ടെന്നു തന്നെ വയോജന കമ്മിഷന് രൂപീകരിക്കാനാണ് സാമൂഹികനീതി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. പുതിയ പദ്ധതികള്‍ രൂപീകരിക്കുന്നതിനു പര്യാപ്തമായതടക്കമുള്ള സുസജ്ജമായ സംവിധാനമായിരിക്കും വയോജന കമ്മിഷന്.
വയോജന സംരക്ഷണരംഗത്തുള്ള ഹോം നഴ്സുമാര്‍ക്ക് ശാസ്ത്രീയപരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരോഗ്യവകുപ്പിന്റെയും സാമൂഹികനീതിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ തയാറാക്കിയിട്ടിട്ടുണ്ട്. ശാസ്ത്രീയപരിശീലനം നല്കി ഹോംനഴ്സുമാരെ എംപാനല്‍ ചെയ്യാനാണു തീരുമാനം. വയോജനപരിപാലന മേഖലയില്‍ വികസിതരാജ്യങ്ങളുടേതിനു തുല്യമായ സേവനം കേരളത്തില്‍ ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: