കൊച്ചി: എറണാകുളം കളക്ട്രേറ്റിലെത്തിയ പള്ളുരുത്തി സ്വദേശി ഷീജ ജീവനൊടുക്കാന്‍ ശ്രമിച്ചു. കളക്ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ വരച്ചു നല്കുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് പ്ലാന്‍ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ ഷീജയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ അടുത്തിടെ പുറത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടേറ്റില്‍ എത്തിയതായിരുന്നു ഷീജ. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ പിന്നാലെ കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: