റാഞ്ചി: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രി ഇര്‍ഫാന്‍ അന്‍സാരിക്കെതിരെ കേസ്. ബിജെപി നേതാവ് സീതാ സോറനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ഇര്‍ഫാന്‍ അന്‍സാരിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജാര്‍ഖണ്ഡ് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നേഹ അറോറ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ദേശീയ പട്ടികവര്‍ഗ കമ്മീഷനും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അഡീ. തെരഞ്ഞെടുപ്പ് ഓഫീസര്‍ നേഹ അറോറ അറിയിച്ചു. സ്തീത്വത്തെ അപമാനിക്കുന്നതാണ് അന്‍സാരിയുടെ പ്രസ്താവനയെന്ന വിമര്‍ശനവുമായാണ് ബിജെപി രംഗത്തെത്തിയത്. അന്‍സാരിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ തുറന്ന് കാട്ടുന്നതാണെന്ന് കേന്ദ്രമന്ത്രി അന്നപൂര്‍ണ്ണാ ദേവിയും വിമര്‍ശിച്ചു. ജെഎംഎം സ്ഥാപകന്‍ ഷിബു സോറന്റെ മരുമകളാണ് സീത സോറന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: