കോട്ടയം: ഇടതുമുന്നണിയിലെത്തന്നെ രണ്ട് എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ എന്‍സിപി എംഎല്‍എയായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയ്ക്കു പിന്നില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ തിരക്കഥയെന്ന് സൂചന. ലഹരിമരുന്ന് കേസില്‍ വിദേശിയെ രക്ഷിച്ചെടുക്കാന്‍ അടിവസ്ത്രം മാറ്റിയ പഴയ വിരുത് ആന്റണി രാജു എന്ന മുന്‍ അഭിഭാഷകന് പുറത്തെടുത്തത് തന്നെയെന്നാണ് കരുതുന്നത്. രണ്ട് എംഎല്‍എമാരെ എന്തിന് ഇത്രയും വില കൊടുത്തു വാങ്ങണം എന്നതാണ് ഈ കഥയിലെ ഇണങ്ങാക്കണ്ണി. ലീഡ് ഇല്ലായിരുന്ന ഒരു ദിവസം ഒരു പ്രമുഖ പത്രം ഒപ്പിച്ച കുസൃതിയെന്നും ഇതിനെ വിലയിരുത്തുന്നവരുണ്ട്.
എ കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇക്കഥ വിശ്വസിച്ചതായി ഭാവിക്കുകയാണ്. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറും സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോയും തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച ഘട്ടത്തില്‍ ഇത് നിരാകരിക്കാനുള്ള തന്ത്രമായി കോഴക്കഥ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പഴയ പെണ്ണ് കേസില്‍ മുഖ്യമന്ത്രി ബ്ലാക്ക് മെയില്‍ ചെയ്ത് നിലനിര്‍ത്തിയിരിക്കുന്ന ശശീന്ദ്രന് പേരിനു മാത്രമാണ് മന്ത്രി . മുഖ്യമന്ത്രി തന്നെയാണ് വകുപ്പ് കയ്യാളുന്നത്. അതു കൊണ്ടു തന്നെയാണ് മന്ത്രി സ്ഥാനത്തു നിന്ന് ശശീന്ദ്രനെ മാറ്റാന്‍ തയ്യാറാകാത്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: