തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിലെ അധ്യാപക പരിശീലനത്തില്‍ കാലാനുസൃതമായി അടിമുടിമാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഐടിഐകളുടെ സംസ്ഥാനതല കോണ്വൊക്കേഷന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അനുദിനം തൊഴില്‍മേഖലകള്‍ വികസിച്ചുവരുന്ന കാലഘട്ടത്തില്‍ അധ്യാപകരും അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളിലെ അറിവും നൈപുണ്യം വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകരാണ് പ്രോത്സാഹനം നല്‍കേണ്ടത്. ഐ ടി ഐ കളുടെ പഠന നിലവാരവും പരിശീലന നിലവാരവും ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നു.
പുതുതായി ആരംഭിച്ച നാല് സര്‍ക്കാര്‍ ഐടിഐകള്‍ ഉള്‍പ്പെടെ ആകെ 108 സര്‍ക്കാര്‍ ഐടിഐകള്‍ വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ പുതുതായി ആരംഭിച്ച ചാല ഗവ. ഐ ടി ഐയില്‍ ഉള്‍പ്പെടെ 4 പുതിയ ഐ ടി ഐകളിലും ന്യൂജനറേഷന് ട്രേഡുകളായ അഡിറ്റീവ് മാനുഫാകച്വറിങ് ടെക്നിഷ്യന്‍, മള്‍ട്ടിമീഡിയ അനിമേഷന്‍ ആന്‍ഡ് സ്പെഷ്യല്‍ എഫക്ടസ്, ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്സ് ആന്‍ഡ് ഡിജിറ്റല്‍ മനുഫാകച്വറിങ്, മറൈന്‍ ഫിറ്റര്‍, വെല്‍ഡര്‍, സോളാര്‍ ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് ഇലക്ട്രിക് വെഹിക്കിള്‍ എന്നിവ ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: