കോട്ടയം: ശബരിമല മണ്ഡലകാലം മാലിന്യ മുക്തമാകണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. ശബരിമല മാലിന്യമുക്തമാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ സംവിധാനങ്ങള്‍ കൂടാതെ ഭക്തജനസംഘടനകളും സന്നദ്ധസംഘടനകളും എല്ലാവര്‍ഷവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും ശബരിമലക്ക് താങ്ങാനാവാത്ത വിധമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം കുമിഞ്ഞുകൂടുകയാണ്.
ഗൗരവമേറിയ വിഷയമെന്ന നിലയില്‍ ‘മണ്ഡലകാലം മാലിന്യമുക്ത കാലം’ എന്ന പദ്ധതിക്കു തുടക്കം കുറിക്കാന്‍ ക്ഷേത്ര സംരക്ഷണ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണന് നമ്പൂതിരി ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് എന്നിവര്‍ അറിയിച്ചു.
പരിസ്ഥിതിക്കു വിഘാതമായ വസ്തുക്കള്‍ ശബരിമലയിലും പരിസരത്തും നിക്ഷേപിക്കാതിരിക്കുക, പമ്പാപുണ്യ തീര്‍ത്ഥം മലീമസമാക്കാതിരിക്കുക, നിക്ഷേപിച്ച മാലിന്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് തന്നെ നശിപ്പിച്ചുകളയാന്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു സഹായങ്ങള്‍ ചെയ്യുക എന്നീ കാര്യങ്ങളില്‍ വ്യാപകമായ ബോധവല്കരണം നടത്താന്‍ സമിതി സംസ്ഥാന പ്രവര്‍ത്തകയോഗം തീരുമാനിച്ചു.
ശബരിമലയിലെത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ ഭക്തജനങ്ങളെ അതാത് സ്ഥലങ്ങളില്‍ ബോധവല്‍കരിക്കും. ഇരുമുടിക്കെട്ടില്‍ മാലിന്യ മുക്തമല്ലാത്ത സാധനങ്ങള്‍ ഒഴിവാക്കാന്‍ ഗുരുസ്വാമിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശബരിമല ഇടത്താവളത്തില്‍ കെട്ടുനിറക്കുന്ന വരും കെട്ടിറക്കി വിശ്രമിക്കുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ബോര്‍ഡുകള്‍ ലഘുലേഖകള്‍ എന്നിവ തയാറാക്കി പ്രചരണം നടത്തും. മാലിന്യമുക്ത ശബരിമലദര്‍ശനം എന്ന ലക്ഷ്യത്തിനായി വ്യാപക പ്രചരണം നടത്താന്‍ ക്ഷേത്രകേ ന്ദ്രീകൃതമായ സമിതിയുടെ ശാഖകള്‍, താലൂക്, ജില്ലാ, സംസ്ഥാന സമിതികള്‍ എന്നിവ മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: