ന്യൂ ഡൽഹി : പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) പ്രകാരമുള്ള മുദ്ര വായ്പകളുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തിയിരുന്നു . മതിയായ സാമ്പത്തികം ലഭിക്കാത്ത സംരംഭകർക്ക് , ധനസഹായം നൽകുക എന്ന മുദ്ര വായ്പയുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാൻ ഇത് കൂടുതൽ സഹായിക്കും. ഭാവിയിലെ സംരംഭകർക്ക് അവരുടെ വളർച്ചയും വികാസവും സുഗമമാക്കുന്നതിന് ഈ വർധന പ്രത്യേകിച്ചും പ്രയോജനകരമാണ്. ശക്തമായ ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയ്‌ക്ക് അനുസൃതമായാണ് ഈ നീക്കം.
ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്,പുതിയ വിഭാഗം വായ്പയായ തരുൺ പ്ലസിലൂടെ 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ അനുവദിക്കും. തരുൺ വായ്പാ വിഭാഗത്തിന് കീഴിൽ മുൻപ് ലഭിച്ച വായ്പകൾ, വിജയകരമായി തിരിച്ചടച്ചിട്ടുള്ള സംരംഭകർക്ക് ഈ വായ്പ ലഭ്യമാകും. 20 ലക്ഷം രൂപ വരെയുള്ള പിഎംഎംവൈ വായ്പകളുടെ ഈട്,മൈക്രോ യൂണിറ്റുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിന് (സിജിഎഫ്എംയു) കീഴിൽ നൽകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: