തിരുവനന്തപുരം: സെമി ഫൈനല്‍ സ്ഥാനത്തേക്കുള്ള പോരാട്ടം സജീവമാക്കി മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ കൊമ്പുകുത്തിച്ച് ഫോഴ്സ കൊച്ചി (3-1). തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒന്‍പതാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ കൊച്ചിക്കായി ഡോറിയല്‍ട്ടന്‍ ഗോമസ് രണ്ടും റോഡ്രിഗസ് ഒരു ഗോളും സ്കോര്‍ ചെയ്തു.
കൊമ്പന്‍സിന്റെ ആശ്വാസഗോള്‍ ഓട്ടിമര്‍ ബിസ്പോയുടെ ബൂട്ടില്‍ നിന്ന്. ഒന്‍പത് കളികളില്‍ 13 പോയിന്റുമായി കൊച്ചി മൂന്നാം സ്ഥാനത്താണ്. 12 പോയിന്റുള്ള കൊമ്പന്‍സ് നാലാമത്. സെമിടിക്കറ്റ് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കണം.
ഇന്ന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സി കാലിക്കറ്റ് എഫ്സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 ന് കിക്കോഫ്.
സെമിഫൈനല്‍ ഉറപ്പിച്ച കാലിക്കറ്റ് അപരാജിത കുതിപ്പ് തുടരാന്‍ ശ്രമിക്കുമ്പോള്‍ ഇതിനോടകം പുറത്തായി കഴിഞ്ഞ തൃശ്ശൂരിന് ലീഗിലെ ആദ്യ വിജയമാണ് സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: