തൃശൂര്‍: മണ്ഡല-മകര വിളക്ക് സീസണോടനുബന്ധിച്ച് ഗുരുവായൂരില്‍ പ്ലാസ്റ്റിക് കാരിബാഗിന്റെയും ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിരോധനം കര്‍ശനമാക്കാന്‍ തീരുമാനം. ശബരിമല സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ ട്രാഫിക് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനും തീരുമാനമായി.
ദര്‍ശന സൗകര്യത്തോടനുബന്ധിച്ച് കിഴക്കേ നടയില്‍ ടൂ വീലര്‍ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. കൂടാതെ ഭക്തര്‍ക്ക് ആവശ്യമായ ടോയ്ലറ്റ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് അധകൃതരുടെ നീക്കം. തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിരക്ഷ ഒരുക്കുന്നതിനായി വൃശ്ചികം ഒന്നു മുതല്‍ മണ്ഡലകാലം അവസാനിക്കുന്നത് വരെ നഗരസഭാ ഓഫീസ് പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്ത് ആരംഭിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: