വിറ്റാമിനുകളാലും ധാതുക്കളാലും വളരെ സമ്പന്നമാണ് മത്തങ്ങ. എന്നാല്‍ ഇവയുടെ വിത്തുകള്‍ക്ക് ഇതിലും ഗുണമേറെയാണ്. മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം മത്തങ്ങ വിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകള്‍ വറുത്ത് ഉപയോഗിക്കുന്നത് ശരീരത്തിലുണ്ടാകുന്ന അനാവശ്യ കലോറികള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്രോട്ടീനും നാരുകളുമടങ്ങിയ മത്തങ്ങ വിത്തുകള്‍ അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.മാനസികാവസ്ഥയും ഉറക്കവും വര്‍ധിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്ന എല്‍-ട്രിപ്റ്റോഫാന്‍ എന്ന സംയുക്തം മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകള്‍, മൂത്രസഞ്ചിയിലെ കല്ലുകള്‍, ക്യാന്‍സര്‍ തുടങ്ങിയ നിരവധി അവസ്ഥകളെ ചെറുക്കാനും മത്തങ്ങ വിത്തുകള്‍ സഹായിക്കും.
മത്തങ്ങയില്‍ ഉയര്‍ന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. ശരീരത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകമായ സിങ്ക് ഉയര്‍ന്ന അളവില്‍ മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്നു. മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെയും കണ്ണിന്റെയും പ്രവര്‍ത്തനത്തിന് നല്ലതാണ്.
പ്രമേഹമുള്ളവര്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും. മത്തങ്ങ വിത്തുകളിലെ ചില സംയുക്തങ്ങള്‍ മെച്ചപ്പെട്ട ഇന്‍സുലിന്‍ നിയന്ത്രണത്തിന് കാരണമായേക്കാം. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. സ്മൂത്തി, സാലഡ്, പലഹാരങ്ങള്‍ എന്നിവയിലെല്ലാം മത്തങ്ങ വിത്തുകള്‍ വറുത്ത് പൊടിച്ച് ചേര്‍ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: