തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരില്‍ സിപിഎം ഏറ്റവും കടുത്ത ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന ആളാണ് ഡോ: മോഹന്‍ കുന്നുമ്മേല്‍. ബിജെപിയുമായും കേന്ദ്രസര്‍ക്കാരുമായും ഏറെ അടുപ്പമുണ്ടെന്നു പറഞ്ഞ് സംഘി പട്ടം നല്കി ആക്ഷേപിക്കുക പതിവായിരുന്നു. കേരള സര്‍വകലാ ആസ്ഥാനത്തുവെച്ച് എസ്് എഫ് ഐ ക്കാര് അദ്ദേഗത്തിന്റെ കാറിന്റെ കാറ്റ് അഴിച്ചു വിട്ട സംഭവം വരെയുണ്ടായി.
ഡോ: മോഹന്‍ കുന്നുമ്മേലിന് ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കിയത് സര്‍ക്കാരിന് കനത്ത പ്രഹരമാണ്. അതും കണ്ണൂര്‍ വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടി്കൊടുക്കാന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമോപദേശം ഉപയോഗിച്ച് കുന്നുമ്മേലിനെ നിയമിക്കുയായിരുന്നു.
ഡോ: ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേ ദിവസമാണ് വി സി ക്ക് പുനര്‍നിയമനം നല്‍കാമെന്നും, പ്രായപരിധി ബാധകമല്ലെന്നുമുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശം ഗവര്‍ണറെ ധരിപ്പിച്ചത്. ആ നിയമോപദേശം ഡോ: മോഹന്‍ കുന്നുമ്മേലിന്റെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് തുണയായി.
കഴിഞ്ഞമാസം ആരോഗ്യ സര്‍വകലാശാല സിന്‍ഡിക്കേറ്റ് സര്‍വകലാശാലയുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിലപാട് ആരായാതെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതും, ഗവര്‍ണര്‍ സെര്‍ച്ച്കമ്മിറ്റി രൂപീകരിച്ചതും സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജ്ജി ഫയല്‍ ചെയ്ത് സ്റ്റേ ഉത്തരവ് നേടിയത്.
ആരോഗ്യ സര്‍വകലാശാലയെ വിസി യായി തുടരുന്നതതോടൊപ്പം കേരള സര്‍വകലാശാലയുടെ ചുമതല വഹിക്കുന്നതാണ് സിപിഎം അംഗങ്ങള്‍ക്കുള്ള ആശങ്ക. സിപിഎമ്മിന്റെ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും എസ്എഫ്ഐയുടെയും നിലപാടുകള്‍ക്ക് എതിരെ കര്‍ക്കശ നിലപാട് കൈക്കൊള്ളൂന്ന തും, രണ്ട് ബിജെപി അംഗങ്ങളെ ആദ്യമായി സിന്‍ഡിക്കേറ്റില്‍ തെരഞ്ഞെടുക്കപ്പെടാന്‍ അവസരമുണ്ടാക്കിയതിലും ഡോ:കുന്നുമ്മേല്‍ മുഖ്യപങ്ക് വഹിച്ചതായാണ് ആരോപണം.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ ഡോ: കുന്നുമ്മേല്‍ മാത്രമാണ് ഇപ്പോള്‍ സ്ഥിരം വിസി യായുള്ളത്
തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന കുന്നുമ്മേലിന് 2016 ലെ സംസ്ഥാന സര്‍ക്കാറിന്റെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
ഇന്ത്യന്‍ റേഡിയോളജി അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ആയിരുന്ന ഏക മലയാളി യായ ഡോ: കുന്നുമ്മേല്‍ ഇപ്പോള്‍ ആരോഗ്യ സര്‍വ്വകലാശാലകളുടെ ദേശീയ അസോസിയേഷന്റെ അധ്യക്ഷനും, ദേശീയ മെഡിക്കല്‍ കമ്മീഷന് അംഗവുമാണ്.
തൃശ്ശൂര്‍ ഗവ:, മെഡിക്കല്‍ കോളേജിലെ ശി ശുരോഗ വിഭാഗം പ്രൊഫസര്‍ ആയിരുന്ന, ഇപ്പോള്‍ അമല മെഡിക്കല്‍ കോളേജ് പ്രൊഫസ്സറായ ഡോ:പാര്‍വതിയാണ് ഭാര്യ. മകള്‍ ഡോ:ദുര്‍ഗ മോഹന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: