ഡെറാഡൂൺ ; ഉത്തരകാശിയിലെ അനധികൃത മസ്ജിദിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ . പ്രതിഷേധത്തിന് പിന്നാലെ ഇന്ന് ബന്ദിനും സംഘടനകൾ ആഹ്വാന ചെയ്തിരുന്നു .
പള്ളിക്കെതിരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹിന്ദു സംഘടനകൾ ജില്ലാ ഭരണകൂടത്തിന് നിവേദനവും നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഭൂമിയുടെ രേഖകൾ അന്വേഷിച്ച് വരികയാണെന്ന് ഡിഎം മെഹർബൻ സിംഗ് പറഞ്ഞു.
അതേസമയം സ്ഥിതിഗതികൾ കണക്കിലെടുത്ത് നഗരത്തിൽ പോലീസ് ഫ്ലാഗ് മാർച്ച് നടത്തി. ഇത് നമ്മുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്നും, ഇത് ദൈവത്തിന്റെ നാടാണെന്നും, ഇവിടെ അനീതികൾക്ക് സ്ഥാനമില്ലെന്നും ഹിന്ദു സംഘടനാ നേതാക്കൾ പറഞ്ഞു. ലാൻഡ് ജിഹാദ്, മസാർ ജിഹാദ്, സ്പിറ്റ് ജിഹാദ്, ലൗ ജിഹാദ് എന്നിവ ഉത്തരാഖണ്ഡിൽ അനുവദിക്കില്ല . ഹിന്ദു സന്യാസി ദർശൻ ഭാരതിയും ഋഷികേശിൽ നിന്ന് ഉത്തരകാശിയിലെത്തി, ഹിന്ദു ഐക്യത്തിന് ഊന്നൽ നൽകിക്കൊണ്ട്, ദേവഭൂമിയുടെ ദൈവിക രൂപം കേടാകാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: