തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനം. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുന്നുവെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ തവണ കേരളിയം പരിപാടിയുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.
കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണ്ണമായും ഒഴിവാക്കിയതായുള്ള വിവരം പുറത്തുവരുന്നത്. 2023ലെ കേരളീയം പരിപാടിക്ക് വേണ്ടി ആകെ അഞ്ചരക്കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ആകെ 5,68,25,000 രൂപയാണ് കേരളീയം പരിപാടിക്ക് വേണ്ടി ടൂറിസം വകുപ്പ് ചെലവഴിച്ചത്.കേരളീയത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി 2023 ഒക്ടോബര്‍ 26ന് ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ വീഡിയോ, പോസ്റ്റര്‍ പ്രചരണത്തിന് വേണ്ടി മാത്രം 8.29 ലക്ഷം ടൂറിസം വകുപ്പ് ചെലവാക്കിയിട്ടുണ്ട്.പരിപാടിയുടെ പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം രൂപ ചെലവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: