കോട്ടയം: കരൂര്‍ ശര്‍ക്കരയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രയത്നവുമായി കരൂര്‍ മധുരിമ കൃഷിക്കൂട്ടം. ഇതിനായി ആദ്യഘട്ടത്തില്‍ രണ്ട് ഏക്കര്‍ സ്ഥലത്താണ് കരിമ്പു കൃഷി നടത്തുന്നത്. കൂടുതല്‍ സ്ഥലങ്ങള്‍ പാട്ടത്തിന് ഏറ്റെടുത്ത് കൃഷി നടത്താനും ഉദ്ദേശിക്കുന്നുണ്ട്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ കൃഷി നടത്താനാണ് തീരുമാനം. സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത ശര്‍ക്കര,ശര്‍ക്കരപ്പൊടി, ശര്‍ക്കരപ്പാനി തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കരൂര്‍ മധുരിമ കൃഷി കൂട്ടം അംഗങ്ങള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ എജിഎംകെ, കേരള അഗ്രോ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ശര്‍ക്കരയ്ക്കു ലഭിച്ചിട്ടുണ്ടെന്ന് കൃഷിഓഫീസര്‍ പരീതുദ്ദീന്‍ പറഞ്ഞു.
സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കരൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ വിപണന ഉദ്ഘാടനവും ലോഗോപ്രകാശനവും വ്യാഴാഴ്ച നടത്തും. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കൃഷി മന്ത്രി പി പ്രകാശ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: