തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾക്കുള്ളിൽ ഫ്ലക്സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോർഡുകൾ വയ്ക്കേണ്ടത്. അകത്തല്ല ബോർഡ് വയ്ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങൾ അടങ്ങിയ ഫ്ലക്സ് ബോർഡുകൾ വിവിധ ക്ഷേത്രങ്ങൾക്കുള്ളിൽ സ്ഥാപിച്ചത്.
ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് ഫ്ലക്സ് സ്ഥാപിക്കുന്നതിനായി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകളാണ് ക്ഷേത്രത്തിനുള്ളില്‍ വച്ചത്. തിരുവിതാംകൂര്‍ സബ് ഓഫീസര്‍മാര്‍ക്കും ഫ്ലക്സ് ബോര്‍ഡുകളുടെ മാതൃക വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: