ബാബ വാംഗ അഥവാ വാംഗേലിയ പാണ്ഡേവ ഗുഷ്തെരോവ ഒരു അന്ധയായ ബൾഗേറിയൻ വൃദ്ധ സന്യാസിനി ആയിരുന്നു. പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ട് വാംഗയുടെ കാഴ്ചശക്തി നഷ്ടമായി. ഇതിനു പിന്നാലെയാണ് വാംഗയ്ക്ക് പ്രവചിക്കാനുള്ള ശക്തി ലഭിച്ചതെന്നാണ് കരുതുന്നത്.
‘ബാൾക്കൻസിന്റെ നോസ്ട്രാഡമസ്’ എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. അവർ നടത്തിയ പ്രവചനങ്ങൾ അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേൾക്കുന്നു. 1911ൽ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്. എല്ലാ വർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്.
എന്നാൽ ഇത്തവണത്തെ വാംഗയുടെ പ്രവചനങ്ങൾ ഏറ്റെടുത്ത് ആഘോഷിക്കുന്നത് സൈബർ സഖാക്കളാണ്. അതിനൊരു കാരണം കൂടിയുണ്ട് .2076ൽ ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം തിരികെ വരുമെന്നാണ് വാംഗയുടെ ഭാവി പ്രവചനങ്ങളിലൊന്ന് . മാത്രമല്ല 2043 ഓടെ യൂറോപ്പ് മുസ്ളീം ഭരണത്തിന് കീഴിലാവുമെന്നും പ്രവചനമുണ്ട് . വാംഗയെ പറ്റി കേട്ടറിവ് പോലുമില്ലാത്ത സഖാക്കൾ പോലും ഈ പ്രവചനം കേട്ട് സന്തോഷിക്കുന്നുണ്ട്. കേരളത്തിലടക്കം കനൽ തരി പോലും ഇല്ലാത്ത സമയത്താണ് ഈ പ്രവചനം . അതുകൊണ്ട് തന്നെ സഖാക്കൾ അതുകൊണ്ടെങ്കിലും തൃപ്തിപ്പെടട്ടെയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: