ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കുരുതി നടത്തിയ ബ്രിട്ടീഷുകാരുടെ ക്രൂരമുഖം ലോക മനസ്സാക്ഷിക്കുമുന്നില്‍ തുറന്നുകാട്ടിയ മലയാളി ബാരിസ്റ്റര്‍ ചേറ്റൂര്‍ ശങ്കരന് നായരുടെ ജീവചരിത്ര സിനിമ റിലീസിനൊരുങ്ങുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര് ചേറ്റൂര്‍ ശങ്കരന് നായരുടെ ബോളിവുഡ് ബയോപിക് 2025 മാര്‍ച്ച് 14 ന് തിയേറ്ററുകളില്‍ എത്തും.
ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ ബാരിസ്റ്റര്‍ ശങ്കരന് നായരായി എത്തുന്ന ചിത്രത്തില്‍ ആര്. മാധവനും അനന്യ പാണ്ഡേയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ പ്രൊഡക്ഷന്‍സ്, ലിയോ മീഡിയ കലക്ടീവ്, കേപ് ഓഫ് ഗുഡ് ഫിലിംസ് ബാനറുകള്‍ ചേര്‍ന്ന് കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് നിര്‍മിക്കുന്നത്.
ചേറ്റൂര്‍ ശങ്കരന് നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ദി കേസ് ദാറ്റ് ഷൂക് ദി എംപയര്‍’ പുസ്തകത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: