തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ 2025 ലെ പൊങ്കാല മഹോത്സവം മാര്‍ച്ച് 5ന് ബുധനാഴ്ച രാവിലെ 10ന് ആരംഭിച്ച് പൊങ്കാല, താലപ്പൊലി, കുത്തിയോട്ടം ദേവിയുടെ പുറത്തെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച് 14 വെള്ളിയാഴ്ച രാത്രി കുരുതിതര്‍പ്പണത്തോടു കൂടി സമാപിക്കും.
പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ മാര്‍ച്ച് 5 ബുധനാഴ്ച രാവിലെ 10ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും. ഉത്സവത്തിന്റെ മൂന്നാം ദിവസമായ മാര്‍ച്ച് 7ന് രാവിലെ 9.15ന് കുത്തിയോട്ടവ്രതം ആരംഭിക്കും. ഒന്‍പതാം ദിവസമായ മാര്‍ച്ച് 13ന് വ്യാഴാഴ്ച രാവിലെ 10.15ന് പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന് ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദിക്കും. തുടര്‍ന്ന് വൈകുന്നേരം 7.45ന് കുത്തിയോട്ടബാലന്മാര്ക്ക് ചൂരല്‍കുത്തി രാത്രി 11.15ന് ദേവി പുറത്തെഴുന്നള്ളുന്നതും മാര്‍ച്ച് 14ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടു കൂടി ദേവിയെ അകത്തെഴുന്നള്ളിച്ച് അന്നു രാത്രി 10 ന് കാപ്പഴിച്ച്, രാത്രി 1 ന് കുരുതിതര്‍പ്പണത്തോടു കൂടി ഉത്സവം പര്യവസാനിക്കും.
ഉത്സവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന് നായര്‍ ഡി. ജനറല്‍ കണ്‍വീനറായും ജ്യോതിഷ് കുമാര്‍ എം.എസ്. ജോയിന്റ് ജനറല്‍ കണ്‍വീനറായുമുള്ള 132 പേരടങ്ങുന്ന ഉത്സവകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മുരളീധരന് നായര്‍ ബി. (അക്കോമഡേഷന്‍), ഹരികുമാര്‍ ഡി. (മെസ്സ്), രാജശേഖരന് നായര്‍ കെ.പി. (പ്രസാദ ഊട്ട്), അനില്‍കുമാര്‍ വി. (പ്രൊസഷന്‍ ആന്‍ഡ് താലപ്പൊലി), ഉമേഷ് പി. (റിസപ്ഷന്), പ്രദീപ് ആര്.ജെ. (മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), ഗോപാലകൃഷ്ണന് നായര്‍ എസ്. (പ്രോഗ്രാം), സുശീല കുമാരി ജെ. (കുത്തിയോട്ടം), ഗിരിജകുമാരി ബി. (വോളന്റിയര്‍) എന്നിവരാണ് ഉത്സവ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: