പാവറട്ടി: മരുതയൂര് കവലയില്‍ കുണ്ടുകടവില്‍ സ്ഥിതി ചെയ്യുന്ന ജല സംഭരണി അപകടാവസ്ഥയില്‍ . കാലപഴക്കം മൂലം ജല സംഭരണി ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.
1977ല്‍ നിര്‍മ്മിച്ച ജലസംഭരണിയുടെ തൂണും വാര്‍പ്പും ജീര്‍ണ്ണാവസ്ഥയിലും സിമന്റ് അടര്‍ന്ന് കമ്പി പുറത്തേക്ക് തള്ളി വീഴുന്ന അവസ്ഥയിലാണ്. എഴുപതിനായിരം ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള സംഭരണി ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ജല സംഭരണിയുടെ അപകടാവസ്ഥ മൂലം കാലങ്ങളായി പകുതി വെള്ളം മാത്രമാണ് ശേഖരിക്കാറുള്ളത്. ഉദ്ഘാടനം കഴിഞ്ഞ് 47 വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റ പണികളൊന്നും ഇതുവരെ ചെയ്തിട്ടില്ല.
കുണ്ടുകടവ്, കാളാനി, മരുതയൂര്, ചക്കംകണ്ടം എന്നീ തീരപ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ജല സംഭരണിയാണ് അധികാരികളുടെ അനാസ്ഥ മൂലം ജീര്‍ണ്ണാവസ്ഥ തുടരുന്നത.്
നാട്ടുകാരും, സംഘടനകളും പ്രതിഷേധങ്ങളുയര്‍ത്തിയിട്ടും യാതൊരു നടപടിയും എടുക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: