ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചാണ് ദീപാവലിക്ക് തുടക്കം കുറിക്കുന്നത്. ഐതിഹാസികപരമായും ആത്മീയപരമായും നിരവധി കഥകൾ ദീപാവലിക്ക് പുറകിലുണ്ട്. അഞ്ച് നാളുകൾ നീണ്ട് നിൽക്കുന്ന ആഘോഷം വളരെ ഐതിഹാസികമായാണ് ആഘോഷിക്കപ്പെടുന്നത് തന്നെ. മഹാലക്ഷ്മി ദേവി, മഹാ കാളി ദേവി, സരസ്വതി ദേവി എന്നിവയാണ് ദീപാവലി സമയത്ത് ആരാധിക്കപ്പെടുന്ന ലക്ഷ്മി ദേവിയുടെ രൂപങ്ങൾ. ലക്ഷ്മി പൂജയ്‌ക്ക് താമരപ്പൂവിന് വലിയ പ്രാധാന്യമാണുള്ളത്. ഇത് ദേവിക്ക് സമർപ്പിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.
താമര പൂക്കൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച്, ലക്ഷ്മി ദേവിയുടെ അവതാരം താമരപ്പൂവിൽ നിന്നാണ് പരിണമിച്ചത്. അതിനാൽ, ലക്ഷ്മി പൂജയ്‌ക്കിടെ, ദേവിക്ക് എട്ട് താമരപ്പൂക്കൾ സമർപ്പിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ലക്ഷ്മി പൂജയ്‌ക്കിടെ താമരപ്പൂക്കൾ ലഭ്യമായില്ലെങ്കിൽ, ലക്ഷ്മി ദേവിക്ക് ശർക്കരയും സമർപ്പിക്കാവുന്നതാണ്.
ലക്ഷ്മി പൂജയ്‌ക്കുള്ള മന്ത്രങ്ങൾ:ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ പ്രസീദ് പ്രസീദ്. ജീവിതത്തിൽ നിന്ന് സമ്പത്തിന്റെ അഭാവം ഇല്ലാതാക്കാൻ കഴിയുന്ന ശക്തമായ മന്ത്രമാണ് ലക്ഷ്മി ബീജ് മന്ത്രം. എട്ട് താമരപ്പൂക്കൾ അർപ്പിക്കുകയും മഹാലക്ഷ്മി ദേവിയുടെ മുന്നിൽ ലക്ഷ്മീ ബീജ് മന്ത്രം ജപിക്കുകയും ചെയ്യുന്നത് ഭക്തരെ കടബാധ്യതയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ദിവസം ക്ഷേത്രങ്ങളിലും വീടുകളിലും ദീപം തെളിയിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ നെഗറ്റീവ് എനർജിയെ നീക്കം ചെയ്ത് ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ ദീപം തെളിയിക്കുമ്പോൾ വാസ്തു പ്രകാരമുള്ള ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.വിളക്ക് തെളിയിക്കാൻ അനുയോജ്യമായ സമയം: ദീപാവലി ദിനത്തിൽ വൈകുന്നേരം, പ്രദോഷ് കാലിന് (സൂര്യാസ്തമയത്തിനും രാത്രിക്കും ഇടയിലുള്ള സമയം) ആണ് ദീപങ്ങൾ തെളിയിക്കേണ്ടത്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സമയമാണിതെന്നാണ് വിശ്വസം.
ഇങ്ങനെ വിളക്ക് തെളിയിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.വിളക്ക് തെളിയിക്കുമ്പോൾ അത് ശരിയായ ദിശയിൽ തെളിയിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലാത്ത പക്ഷം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കിഴക്ക്: നിങ്ങളുടെ വീടിന്റെ കിഴക്ക് ദിശയിൽ വിളക്കുകൾ കത്തിക്കുന്നത് ആരോഗ്യവും ഐക്യവും സമാധാനവും നൽകുന്നു.
വടക്ക്: സമ്പത്തിന്റെ ദേവനായ കുബേരൻ ഭരിക്കുന്ന ദിശയായതിനാൽ സമൃദ്ധിയും വിജയവും ആകർഷിക്കാൻ ഇവിടെ വിളക്കുകൾ സ്ഥാപിക്കുക. വടക്കുകിഴക്ക്: വിളക്കുകൾ കത്തിക്കുന്നത് ആത്മീയ വളർച്ചയും മാനസിക വ്യക്തതയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റൊരു ശുഭകരമായ ദിശ.വാസ്തു പ്രകാരം, നിങ്ങളുടെ വിളക്ക് ഏത് ദിശയിൽ സ്ഥാപിക്കുന്നു എന്നത് പോസിറ്റീവ് എനർജികളിൽ നിർണായക പങ്ക് വഹിക്കുന്നു. കിഴക്ക് ദിശ പുതിയ തുടക്കങ്ങളും പോസിറ്റീവ് എനർജിയുമായി ബന്ധപ്പെട്ടിരിക്കുന്നു, വടക്ക് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദിശയാണ്. വാസ്തു ശാസ്‌ത്രമനുസരിച്ച് ദക്ഷിണ ദിശയിൽ വിളക്ക് വയ്‌ക്കുന്നത് ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: