ഇസ്ലാമാബാദ് : ഇന്ത്യയും, പാകിസ്ഥാനും ആണവായുധങ്ങളുള്ള രാജ്യങ്ങളാണ്. ആണവായുധങ്ങൾ ഉണ്ടെങ്കിലും ഏറെ ഉത്തരവാദിത്തത്തോടെയാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. നേരെമറിച്ച്, പാകിസ്ഥാൻ സൈനിക മേധാവികൾ നിരന്തരം ആണവ ഭീഷണികൾ ഉയർത്തുകയാണ് . തങ്ങളുടെ പക്കൽ ആണവായുധങ്ങൾ ഉണ്ടെന്ന് വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ് പാകിസ്ഥാൻ ആർമി മുൻ ലഫ്റ്റനൻ്റ് ജനറൽ ഖാലിദ് അഹമ്മദ് കിദ്വായ്.നിലവിൽ പാക്കിസ്ഥാൻ നാഷണൽ കമാൻഡ് അതോറിറ്റിയുടെ ഉപദേശകനാണ് കിദ്വായ്.
അടുത്തിടെ നടന്ന ഇസ്ലാമാബാദ് നോൺ-പ്രൊലിഫെറേഷൻ കോൺഫറൻസ് 2024-ൽ സംസാരിക്കവെയാണ് കിദ്വായിയുടെ ഈ പരാമർശം. ‘ഇന്ത്യയുടെ എല്ലാ കോണുകളും ആക്രമിക്കാനുള്ള ശേഷി ഇന്ന് പാകിസ്ഥാനുണ്ട് . വലിയ തോതിലുള്ള ആണവ പ്രതിരോധ ശേഷിയുമുണ്ട് . ശത്രുക്കളുടെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ആയുധങ്ങൾക്ക് കഴിയും.പാക്കിസ്ഥാന്റെ കൈവശം എല്ലാത്തരം ആണവായുധങ്ങളും ഉണ്ട് . ഏത് കോണിൽ നിന്നും ഇന്ത്യയെ ആക്രമിക്കാൻ കഴിയും. എന്നാൽ ആണവായുധം ഉപയോഗിച്ച് ആക്രമണം നടത്തിയാൽ പോലും ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കൊന്നും പാകിസ്ഥാനെ ഒന്നും ചെയ്യാനാകില്ല ‘ എന്നാണ് കിദ്വായുടെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: