ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദര്‍നാഥ് ക്ഷേത്ര ദര്‍ശനം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ദീപാവലിക്ക് മുന്നോടിയായാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. ബദരീനാഥ്-കേദര്‍നാഥ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
ക്ഷേത്രത്തിലേക്ക് അഞ്ച് കോടി രൂപ സംഭവാന നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
പതിവായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും സംഭാവന നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് മുകേഷ് അംബാനി. കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അന്നദാന ഫണ്ടിലേക്ക് ഒന്നരക്കോടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: