തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് നിലവില്‍ തടസ്സമില്ല.
ബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലിനു മുകളിലെ ചക്രവാതചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദമായും ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഇത്. ഖത്തര്‍ നിര്‍ദ്ദേശിച്ച ദന എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: