ശ്രീനഗർ: കശ്മീരിലെ ആദ്യ അന്താരാഷ്ട്ര മാരത്തൺ ഞായറാഴ്ച ശ്രീനഗർ പോളോ ഗ്രൗണ്ട് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും ചേർന്നാണ് ഫ്ലാഗ് ഓഫ് നടത്തിയത്.
മാരത്തൺ റണ്ണിൽ മുഖ്യമന്ത്രി ഒമറും പങ്കെടുത്തു. 42 കിലോമീറ്റർ ഫുൾ മാരത്തണിലും 21 കിലോമീറ്റർ ഹാഫ് മാരത്തണിലും പങ്കെടുത്ത 2000 പേരിൽ 59 അന്താരാഷ്ട്ര അത്ലറ്റുകളും ഉൾപ്പെടുന്നുണ്ട്. കൂടാതെ 30ലധികം കശ്മീരി കായികതാരങ്ങളും പരിപാടിയിൽ പങ്കെടുത്തു.
പോളോ വ്യൂവിൽ നിന്ന് ആരംഭിച്ച മാരത്തൺ , ഐക്കണിക് ബൊളിവാർഡിലും ഫോർഷോർ റോഡിലൂടെ ഹസ്രത്ബാലിലേക്കുള്ള വഴി ദാൽ തടാകം കടന്നുപോയി. പ്രധാനമായും താഴ്വരയിൽ സ്ഥിതി മെച്ചപ്പെട്ടുവെന്ന് ലോകത്തെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ കശ്മീർ സമാധാനപരമായി യോഗ്യമാണെന്ന് ലോകമെമ്പാടും സന്ദേശം നൽകാനാണ് മാരത്തൺ സംഘടിപ്പിച്ചതെന്ന് ടൂറിസം ഡയറക്ടർ പറഞ്ഞു.
കൂടാതെ ജനങ്ങൾ കശ്മീരിലേക്ക് വരാൻ ആഗ്രഹിക്കുന്നു. ഇത്തരമൊരു പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ പങ്കെടുക്കാൻ വരുന്നു എന്ന സന്ദേശം ലോകത്തിന് മുഴുവൻ നൽകുന്നുവെന്നും ഇത് വലിയ കാര്യമാണെന്നും ബോളിവുഡ് നടൻ സുനിൽ ഷെട്ടി ഫ്ലാഗ് ഓഫ് ചടങ്ങിനിടെ പറഞ്ഞു. കൂടാതെ കാശ്മീർ ലോകത്തിന്റെ പറുദീസയാണെന്നും താൻ വീണ്ടും ഇവിടെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: