കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ മൂന്നാം ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി. എട്ടാം റൗണ്ട് മത്സരത്തിനിറങ്ങിയ തിരുവനന്തപുരം കണ്ണൂര്‍ വാരിയേഴ്സിനെയാണ് ഇന്നലെതോല്പ്പിച്ചത്. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിന്നില്‍ നിന്ന കൊമ്പന്‍സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചു.
കളിയുടെ 24-ാം മിനിറ്റില്‍ കണ്ണൂര്‍ വാരിയേഴ്സിനായി ആന്തോണി അലിസ്റ്റര്‍ ഗോള്‍ നേടി.
ഒരു ഗോള്‍ കടവുമായി രണ്ടാം പകുതിയിലിറങ്ങിയ കൊമ്പന്‍സ് കളിക്ക് 62 മിനിറ്റെത്തിയപ്പോള്‍ ബിസ്പോ ഓട്ടെമാര്(62) സമനിലഗോള്‍ നേടി. മത്സരം അവസാനത്തോടടുക്കുമ്പോള്‍ കൊമ്പന്‍സ് വിജയഗോളും സ്വന്തമാക്കി. ഷാന്‍ പി അക്മല്‍ ആണ് വിജയഗോള്‍ നേടിയത്.
മൂന്നാം ജയത്തോടെ 12 പോയിന്റ് നേടിയ കൊമ്പന്‍സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഏഴ് കളികളില്‍ നിന്ന് മൂന്ന് ജയവുമായി 13 പോയിന്റ് നേടിയ കാലിക്കട്ട് എഫ്സി ആണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് കണ്ണൂര്‍ വാരിയേഴ്സും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: