ലക്നൗ : നവരാത്രി ഘോഷയാത്രയെ ആക്രമിക്കുകയും , ഹിന്ദു യുവാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത തീവ്ര ഇസ്ലാമിസ്റ്റുകളുടെ വീടുകൾക്ക് നേരെ യോഗി സർക്കാരിന്റെ ബുൾഡോസർ നടപടി. രാം ഗോപാൽ വധക്കേസിലെ പ്രതി അബ്ദുൾ ഹമീദിന്റെ വീടുൾപ്പെടെ 25 പേരുടെ വീടുകളിൽ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് പതിച്ചു.
ഘോഷയാത്രയ്ക്കിടെ രാം ഗോപാൽ മിശ്രയെ വെടിവച്ചു കൊന്നത് സർഫറാസാണ് . അക്രമത്തിന് ശേഷം സർഫറാസ് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം നേപ്പാളിലേയ്ക്ക് കടക്കാൻ ശ്രമിച്ച സർഫറാസിനെയും , കൂട്ടാളി താലിബിനെയും പോലീസ് വെടിവച്ച് വീഴ്ത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളാണ് ഇതുവരെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: