കോട്ടയം: എരുമേലി റേഞ്ചിനു കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി നിര്‍മിച്ച ഹാങ്ങിങ് ഫെന്‍സിങ്ങിന്റെ നിര്‍മാണോദ്ഘാടനവും വാഗമണ്‍ കോലാഹലമേട്ടില്‍ പുതുതായി നിര്‍മിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വഹിച്ചു.
കോട്ടയം വനം ഡിവിഷനില്‍ എരുമേലി റേഞ്ചിനു കീഴില്‍ വരുന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൃഷി വിളകള്‍ സംരക്ഷിക്കുന്നതിനുമായി ഹാങ്ങിങ് ഫെന്‍സിംഗും, ആന പ്രതിരോധ കിടങ്ങുകളാണ് നിര്‍മിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് നബാര്ഡിന്റെ് ആര്.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും കൃഷി വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: