പത്തനംതിട്ട: പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ നവീന്‍ ബാബു ഏറെ സമര്ത്ഥനായിരുന്നെന്ന് റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്. അദ്ദേഹം റാന്നിയില്‍ തഹസില്‍ദാറായിരുന്ന സമയത്തതാണ് മഴക്കെടുതിയും മണ്ണിടിച്ചിലുമുണ്ടായത്. 2018ലെ പ്രളയ സമാന സംഭവങ്ങള്‍ അവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ഡാം മാനേജ്മെന്റായിരുന്നു പ്രധാന വെല്ലുവിളി. ആ സമയം നവീന്‍ ബാബു നേതൃത്വം നല്കിയ ടീം വര്‍ക്ക് ഏറെ ഫലപ്രദമായിരുന്നു.
താലൂക്ക് ഓഫീസ് കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് അന്നദ്ദേഹം കാഴ്ചവച്ചത്. വളരെ ശാന്തനായ സമര്‍പ്പിത വ്യക്തിത്വത്തിനുടമയായിരുന്നു നവീന്‍ ബാബുവെന്നും നല്ല ഓര്‍മ്മകള്‍ മാത്രമാണ് അദ്ദേഹത്തെ കുറിച്ച് പങ്കു വയ്ക്കാനുള്ളതെന്നും പ്രമോദ് നാരായണന് പറഞ്ഞു.
ഉണ്ടായിരുന്നത് ആത്മബന്ധം: കെ.യു. ജനീഷ് കുമാര്‍
ഏഴംകുളം: നവീന്‍ ബാബുവിന്റ കുടുംബവുമായി വളരെയടുത്ത ആത്മബന്ധമാണുള്ളതെന്ന് കോന്നി എംഎല്‍എ കെ.യു. ജനീഷ്കുമാര്‍. പ്രവൃത്തി കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരുടെയും ബഹുമാനം പിടിച്ചുപറ്റുന്ന സ്വഭാവത്തിനുടമയായിരുന്നു നവീന്‍ ബാബു. നവീന്റെ മരണത്തില്‍ വ്യക്തിപരമായി വളരെ ദുഃഖുണ്ട്്. നാട്ടുകാര്‍ക്കും പറഞ്ഞറിയിക്കാനാവാത്ത പ്രയാസമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: