കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചുളള കേസില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കോടതിയില്‍ ഹാജരായി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് അദ്ദേഹം ഹാജരായത്.
നേരത്തെ ലഭിച്ച മുന്‍കൂര്‍ ജാമ്യ നടപടികള്‍ പൂര്‍ത്തികരിക്കുന്നതിനാണ് കോടതിയില്‍ ഹാജരായത്.സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ബാബുവും ഭാര്യയുമാണ് ജാമ്യം നിന്നത്.
കുറ്റപത്രം വായിച്ച് കേള്പ്പിക്കുന്നതുള്പ്പെടെ നടപടികള്‍ക്കായി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: