തിരുവനന്തപുരം: ഡ്രൈവര്‍മാര്‍ ഉറങ്ങുകയോ മൊബൈല്‍ ഉപയോഗിക്കുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ടുകള്‍ ലഭിക്കുന്നതുള്‍പ്പെടെയുളള സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി സര്‍വീസുകളില്‍ ഉണ്ടാകും. പ്രീമിയം എസി സര്‍വീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളുമായാണ് കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ബസില്‍ ഉണ്ട്. 40 സീറ്റുകളാണ് ബസില്‍ ഉള്ളത്.
കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് കൈമാറാന്‍ ഇതിനകം 850 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികള്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കാന്‍ കഴിഞ്ഞു. മറ്റ് സ്വകാര്യ ബസ് സര്‍വീസുകളില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: