ന്യൂഡല്‍ഹി : കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതോടെ അവിടെക്കുള്ള വിസയും കുടിയേറ്റവുമായി ബന്ധപ്പെട്ട് കേരളീയരുള്പ്പെടെയുള്ളവരില് ആശങ്ക ഉയരുന്നു. ബന്ധങ്ങളിലെ വിള്ളല്‍ കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവിതത്തെ ബാധിക്കും വിധം വളരുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വിസ നിയമങ്ങളില്‍ കാനഡ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമോ എന്നും കാത്തിരുന്ന് കാണേണ്ടകാര്യമാണ്. ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് കാനഡയിലുള്ളത്.
നയതന്ത്ര വിഷയങ്ങളില്‍ ഇന്ത്യയും കാനഡയും പരസ്പരം കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നത് ഇതാദ്യമല്ല. എന്നാല്‍ കാനഡ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ചുള്ള അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയും അതേത്തുടര്‍ന്ന് ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചുവിളിക്കേണ്ടുന്ന സാഹചര്യവും ഇപ്പോള്‍ ഉണ്ടായി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ മുന്‍പില്ലാത്ത പ്രതിസന്ധിയാണ് ഇത് ഉയര്‍ത്തിയിരിക്കുന്നത്.
ആസന്നമായ തെരഞ്ഞെടുപ്പാണ് കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന് ട്രൂഡോയെ പ്രകോപനത്തിനു പ്രേരിപ്പിക്കുന്നത്. സിഖുകാരുടെ പിന്തുണ അദ്ദേഹത്തിന് ആവശ്യമാണ്. ജഗ്മിത് സിംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി അടുത്തിടെ കനേഡിയന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: