വീടിനുള്ളില്‍ എപ്പോഴും സന്തോഷം നിലനില്‍ക്കണം എന്നതായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും വീടിനുള്ളില്‍ നിലനില്‍ക്കുന്ന നെഗറ്റീവ് എനര്‍ജി നമ്മുടെ സന്തോഷത്തേയും ഇല്ലാതാക്കുന്നു. നമ്മുടെ ചില അശ്രദ്ധയാണ് വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടു വരുന്നതും. വീടിലെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നതിനും വീട്ടിലെ സാമ്ബത്തിക ഭദ്രത തകര്‍ക്കുന്നതിനും ഈ നെഗറ്റീവ് എനര്‍ജി കാരണമാകുന്നു.
അതുകൊണ്ട് വീട്ടിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് ഫലപ്രദമായി നേരിടാം.
1.അലങ്കോലമായി കിടക്കുന്ന വീട്
അലങ്കോലമായി കിടക്കുന്ന വീട്ടിലാണ് നെഗറ്റീവ് എനര്‍ജി കൂടുതലുണ്ടാവുന്നത്. ഐശ്വര്യ ദേവത ഇവിടെ നിന്ന് കുടിയിറക്കപ്പെടുകയും ദാരിദ്ര്യം കുടിയിരിയ്‌ക്കുകയും ചെയ്യും.
2.മധുരം കൈയ്യില്‍ സൂക്ഷിക്കുക
മധുരം കൈയ്യില്‍ സൂക്ഷിയ്‌ക്കുന്നതാണ് മറ്റൊന്ന്. ആരെങ്കിലും മധുരപലഹാരങ്ങള്‍ എന്തെങ്കിലും തന്നാല്‍ ഉടന്‍ തന്നെ കഴിയ്‌ക്കുക. ഒരിക്കലും അത് കൈയ്യില്‍ പിടിച്ച് നില്‍ക്കരുത്. ഇത് ഐശ്വര്യത്തെ ഇല്ലാതാക്കും.
3.മുഷിഞ്ഞ വസ്ത്രങ്ങള്‍ ഒഴിവാക്കുക
മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിയ്‌ക്കുന്നതാണ് മറ്റൊന്ന്. ഇത് വീടിന്റെ വാസ്തുവിനേയും മോശമായി ബാധിയ്‌ക്കും. മാത്രമല്ല ആരോഗ്യപരമായും ഇതത്ര നല്ലതല്ല.
4.വീട്ടിലെ വിഗ്രഹങ്ങള്‍
വീട്ടില്‍ വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ഒരിക്കലും മുഖത്തോട് മുഖം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ വലിച്ചു കയറ്റും.
5.നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യം
നെഗറ്റീവ് എനര്‍ജി വീട്ടിലുണ്ടെങ്കില്‍ അതിന്റെ സാന്നിധ്യം നമുക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ നിങ്ങള്‍ക്കോ ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ നിന്ന് അത് മനസ്സിലാകും.
6.വീട്ടിനുള്ളില്‍ വിമര്‍ശനം
പരസ്പരം നിങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. പരസ്പരമുള്ള ഇത്തരം വിമര്‍ശനങ്ങള്‍ നെഗറ്റീവ് എനര്‍ജിയുടെ ഫലമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
7.തെറ്റെന്ന ചിന്ത
ഒന്നും ശരിയായല്ല നടക്കുന്നതെന്ന ചിന്ത നിങ്ങളിലുണ്ടാകും. എല്ലാം തെറ്റായാണ് നടക്കുന്നതെന്ന് തോന്നും.
8.വീട് വൃത്തിയാക്കുക
വീട് വൃത്തിയാക്കി വെയ്‌ക്കാന്‍ എപ്പോഴും ശ്രമിക്കുക. പ്രത്യേകിച്ച് കാര്‍പ്പെറ്റിനടിയിലും കര്‍ട്ടനു പിന്നിലും ഉള്ള അഴുക്കിനെയെല്ലാം തുടച്ച് നീക്കുക.
9.നിശബ്ദത ഭേദിയ്‌ക്കുക
എപ്പോഴും നിശബ്ദമായി ഇരിയ്‌ക്കുന്ന വീട്ടില്‍ പ്രശ്‌നങ്ങളും രൂക്ഷമായിരിക്കും. അതുകൊണ്ട് തന്നെ നിശബ്ദത ഭേദിയ്‌ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.
10.ജനാലകള്‍ തുറന്നിടുക
ജനാലകള്‍ തുറന്നിടുന്നതും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനുള്ള വഴിയാണ്. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.
11.ധ്യാനം
ധ്യാനിയ്‌ക്കുന്നതാണ് മറ്റൊരു വഴി. ധ്യാനം ശീലമാക്കുക. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: