ധാക്ക ; ബംഗ്ലാദേശിലെ സത്ഖിരയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തിൽ നിന്നാണ് കാളി വിഗ്രഹത്തിന്റെ കിരീടം ഇവർ മോഷ്ടിച്ചത് . 2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കിരീടം സമ്മാനിച്ചത്. സ്വർണം പൂശിയ ഈ വെള്ളി കിരീടം വ്യാഴാഴ്ചയാണ് മോഷ്ടിക്കപ്പെട്ടത്.ഈ ക്ഷേത്രത്തിലെ പൂജാരി ജ്യോതി പ്രകാശ് ചതോപാധ്യായയാണ് വ്യാഴാഴ്ച പോലീസിൽ പരാതി നൽകിയത്.കിരീടം മോഷണം പോയതിന് ശേഷം ക്ഷേത്രത്തിൽ പൂജ നടന്നിട്ടില്ല.
ജശോരേശ്വരി മാ കാളി ക്ഷേത്രം ചുറ്റുമുള്ള ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമാണ്. . നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നപ്പോൾ സെക്കൻഡുകൾക്കുള്ളിലാണ് ഈ മോഷണം നടന്നത്
മോഷണക്കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം സത്ഖിര ജില്ലാ പോലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഫേസ്ബുക്ക് പേജിൽ പങ്കിട്ടു. തുടർന്ന് പ്രതിയെ തിരിച്ചറിയാൻ സഹായിക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിഫലമായി ഉചിതമായ പാരിതോഷികവും പ്രഖ്യാപിച്ചു. സംഭവത്തിന് ശേഷം ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ യുവജനവും കായിക ഉപദേഷ്ടാവുമായ ആസിഫ് മഹ്മൂദ് ഷോജിബ് ഭൂയാൻ ജശോരേശ്വരി ക്ഷേത്രം സന്ദർശിച്ചു
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയവും സംഭവത്തിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: