തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ഒരു കള്ളപ്രചാരണം നടന്നിരുന്നു. ജയറാമിന്റെ മുഖത്തിന് എന്ത് പറ്റി എന്ന ചോദ്യമുയര്‍ത്തി ഫോട്ടോഷോപ്പില്‍ രൂപമാറ്റം വരുത്തിയ ഒരു ഫോട്ടയും കാണിച്ചുകൊണ്ടായിരുന്നു പ്രചാരണം. പലരും അന്ന് ഈ ചോദ്യം ഏറ്റെടുത്ത് അസ്വസ്ഥരായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ജയറാം പങ്കുവെച്ച ഫോട്ടോയില്‍ വലിയ രൂപമാറ്റം കണ്ടു എന്നാണ് ചില മാധ്യമങ്ങളും പങ്കുവെച്ച വാര്‍ത്ത. ഇതുവരെ കാണാത്ത ജയറാമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയിൽ ഉള്ളതെന്നായിരുന്നു പലരുടെയും ആശങ്ക. നവയുഗ തലമുറയിലെ നായകന്മാരെ പോലെ തന്നെ ബോഡി ട്രാൻസ്ഫർമേഷൻ ചെയ്ത് പലപ്പോഴും ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് ജയറാം. എന്നാലും ഇങ്ങനെ ഒരു വേർഷൻ ഇതുവരെയും എവിടെയും കണ്ടിട്ടില്ല എന്നായിരുന്നു പരിഭവം.
എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. കാരണം ജയറാം ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയില്‍ കഴിഞ്ഞ ദിവസം മേളപ്രമാണിയായി എത്തിയിരുന്നു. പകല്‍വെളിച്ചത്തില്‍ ചെണ്ടയും തൂക്കി പുഞ്ചിരിതൂകി കൊട്ടിത്തകര്‍ക്കുന്ന ജയറാം നമ്മുടെ പഴയ ജയറാം തന്നെ. ഒരു രൂപമാറ്റത്തിന്റെ ലക്ഷണവും ആ മുഖത്തില്ല.
ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായ പവിഴമല്ലിത്തറയില്‍ ആണ് പഞ്ചാരി കൊട്ടാന്‍ മേളപ്രമാണിയായി ജയറാം എത്തിയത്. ജയറാമിനെയും അദ്ദേഹത്തിന്റെയും മേളവും ആസ്വദിക്കാന്‍ വലിയൊരു ജനക്കൂട്ടം അവിടെ എത്തിയിരുന്നു. കാണാന്‍ കൊള്ളാത്ത തരത്തില്‍ ജയറാമിന് രൂപമാറ്റം വന്നു എന്ന സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ഒരു വാസ്തവുമില്ലെന്ന് ജനത്തിനും ബോധ്യമായി.
ഇത് 11ാം തവണയാണ് ജയറാം ഇവിടെ മേളപ്രമാണിയായി എത്തുന്നത്. മേളം 3 മണിക്കൂറോളം നീണ്ടു. ഇടന്തലയും വലന്തലയും കൊമ്പും കുഴലുമായി ഏകദേശം 186 കലാകാരന്മാര് മേളത്തില്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: