ലക്നൗ : ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം പെൺകുട്ടികൾ . ഷാജഹാൻപൂരിലെ ഖിർനിബാഗിലെ രാംജാനകി ക്ഷേത്രത്തിൽ ഹിന്ദു സംഘടനകളുടെ സാന്നിധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . മെഹർ , തബസ് എന്നിവരാണ് ഹിന്ദുമതം സ്വീകരിച്ചത് . . മെഹറിന്റെയും തബസ്സിന്റെയും വീട്ടുകാർ വിവാഹത്തിന് തയ്യാറായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ ഇരുവരും സനാതന ധർമ്മം സ്വീകരിച്ചു. ഒപ്പം ഹിന്ദു യുവാക്കളെ വിവാഹവും കഴിച്ചു.
മെഹറിന്റെയും തബസ്സിന്റെയും വീട്ടുകാർ വിവാഹത്തിന് തയ്യാറായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഇരുവരും സനാതന ധർമ്മം സ്വീകരിച്ചത് . വർഷങ്ങളായി പ്രണയത്തിലായിരുന്ന പ്രിൻസ് എന്ന യുവാവിനെയാണ് മെഹർ വിവാഹം കഴിച്ചത് . സനാതൻ ധർമ്മത്തേക്കാൾ വലുതായി ഒരു മതവുമില്ലെന്നും മെഹർ പറയുന്നു.
ഖുതാർ പ്രദേശത്തെ രാജു എന്ന യുവാവുമായി തബസ്സും സൗഹൃദത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും വീട്ടുകാർ അതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് മതം മാറി റാണി എന്ന പേര് സ്വീകരിച്ചത് . ഖുതാർ പ്രദേശത്തെ ശിവക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: