മുംബയ്: പാഴ്സി പാരമ്പര്യം ടാറ്റാ വ്യവസായ സാമ്രാജ്യത്തിന്റെ ശക്തിയാണ്. പുതിയ ചെയര്‍മായി നോയല്‍ ടാറ്റാ വരുന്നമ്പോള്‍ ആ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കലാണ് . ജനീവയില്‍ ജനിച്ചു വളര്‍ന്ന കത്തോലിക്കാ വിശ്വാസിയായ സിമോണ്‍ ഡയോണര് ആണ് നോയലിന്റെ അമ്മ. രത്തന്‍ ടാറ്റയുടെ അച്ഛന് നോവല്‍ ടാറ്റയുടെ രണ്ടാം ഭാര്യയായിരുന്നു സിമോണ്‍. രത്തന്‍ ടാറ്റ നേരത്ത ചെയര്മാന് സ്ഥാനം ഒഴിഞ്ഞപ്പോള്‍ നോയലിനെ ചെയര്മാനാക്കന് ശ്രമം നടന്നെങ്കിലും വിജയിച്ചിരുന്നില്ല. രത്തന്‍ ടാറ്റയുടെ ശക്തമായ എതിര്‍പ്പുതന്നെയായിരുന്നു കാരണം.
ഇന്ന് രാവിലെ ചേര്‍ന്ന ടാറ്റ ട്രസ്റ്റ് ബോര്‍ഡ് യോഗം രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ കൂടിയായ നോയല്‍ ടാറ്റയെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു.
ഇറാനില്‍ നിന്ന് അഭയം തേടി ഇന്ത്യയിലെത്തി ഗുജറാത്തിലെ നവസാരിയില്‍ താമസമാക്കിയ പേര്‍ഷ്യയില്‍ പുരോഹിത കുടുംബത്തിലായിരുന്നു സ്ഥാപകന്‍ ജംഷഡ്ജി ടാറ്റയുടെ ജനനം. 1868ല്‍ മുംബൈയില്‍ കയറ്റുമതി വ്യാപാര സ്ഥാപനം സ്ഥാപിച്ച് കുടുംബത്തിലെ ആദ്യത്തെ ബിസിനസുകാരനായ ജംഷഡ്ജി പാഴ്സി പാരമ്പര്യം എന്നു മുറുകെ പിടിച്ചു. ടാറ്റാ സണ്‍സ് കമ്പനിയാക്കിയപ്പോള് മക്കളായ സര് രത്തന്‍ ടാറ്റ, ദോറാബ്ജി ടാറ്റാ, അമ്മാവന്റെ മകന് ആര് ഡി ടാറ്റ എന്നിവരെയാണ് ജംഷഡ്ജി ഒപ്പം ഡയറക്ടര്‍മാരാക്കിയത്.
1904-ല്‍ ജംഷഡ്ജി ടാറ്റ മരണപ്പെട്ടു. പിതാവിന്റെ മരണത്തിനു പിന്നാലെ മകന് ദൊറാബ്ജി ടാറ്റ കമ്പനി ഏറ്റെടുത്തു. 1907-ല്‍ ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി സ്ഥാപിച്ചത് ദൊറാബ്ജി ടാറ്റയാണ്. 1910-ല്‍ ടാറ്റാ പവര്‍ എന്ന പേരില്‍ ജലവൈദ്യുതനിലയവും പൂര്‍ത്തിയായി. 1911-ല്‍ ടാറ്റാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്‍സും സ്ഥാപിതമായി. ദോറാബ്ജി ടാറ്റായ്ക്കും സര് രത്തന്‍ ടാറ്റയ്ക്കും ദോറാബ്ജി ടാറ്റായ്ക്കും മക്കള്‍ ഉണ്ടായിരുന്നില്ല. 1932 ല്‍ ദോറാബ്ജി ടാറ്റാ അന്തരിച്ചു. പകരം കമ്പനിയുടെ തലപ്പത്ത് വന്നത് ജംഷഡ്ജി ടാറ്റയുടെ സഹോദരി പുത്രന് നൗറോജി സക്ലത്വാല. ഇദ്ദേഹത്തിനും മക്കള്‍ ഉണ്ടായിരുന്നില്ല. 1938 ല്‍ നൗറോജി അന്തരിച്ചു.
തുടര്‍ന്നാണ് ജെ ആര് ഡി ടാറ്റാ കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. ജംഷഡ്ജി ടാറ്റയുടെ അമ്മാവന് ആര് ഡി ടാറ്റയുടെ മകനായിരുന്നു ജെ ആര് ഡി. അര നൂറ്റാണ്ടിലേറെ അമരത്തിരുന്ന് ജെആര്‍ഡി രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യമാക്കി ടാറ്റായെ മാറ്റി. കമ്പനികളുടെ എണ്ണം 14-ല്‍ നിന്നും 95-ലേക്ക് എത്തിയത് ഇക്കാലയളവിലാണ്. പിന്നീട് എയര്‍ ഇന്ത്യ ആയ ടാറ്റാ എയര്‍ലൈന്‍സും ടാറ്റാ മോട്ടോര്‍സും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും സ്ഥാപിതമായത് ജെ.ആര്.ഡി. ടാറ്റ ചെയര്‍മാനായ കാലയളവിലാണ്.
അതിനിടയില്‍ സര് രത്തന്‍ ടാറ്റ ദത്തുപുത്രനായി നോവല്‍ ടാറ്റയെ സ്വീകരിച്ചു. നോവല്‍ ടാറ്റയ്ക്ക് രണ്ടാം ഭാര്യയിലുണ്ടായ മകളുടെ മകനായിരുന്നു നോവല്‍.
നോവല്‍ രണ്ടു വിവാഹം ചെയ്തു. ആദ്യ ഭാര്യ സൂനിയില് ഉണ്ടായ മക്കളാണ് രത്തനും ജിമ്മിയും. കത്തോലിക്ക വിശ്വാസിയായ സിമോന്‍ ഡയോണര് ആയിരുന്നു രണ്ടാം ഭാര്യ. സിമോനിലുണ്ടായ മകനാണ് നോയല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: