ഹൈദരാബാദ് : വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ നദികളിലും അരുവികളിലും വിലപിടിപ്പുള്ള ചില വസ്തുക്കൾ കണ്ടെത്താറുണ്ട് . അല്ലൂരി ജില്ലയിലും സമാനമായ സംഭവം ഉണ്ടായി.
ആഞ്ഞടിച്ച കാറ്റും, മഴയും കഴിഞ്ഞപ്പോൾ നദിക്കരയിൽ ഉയർന്ന് വന്നത് ആഞ്ജനേയന്റെ സ്വർണ്ണനിറത്തിലുള്ള വിഗ്രഹമായിരുന്നു . മണൽക്കുന്നിൽ തെളിഞ്ഞ് വന്ന ഹനുമാന്റെ രൂപം കാണാൻ പരിസര പ്രദേശങ്ങളിൽ നിന്ന് വൻ ഭക്തജനങ്ങളാണ് എത്തിയത്.
രാജവൊമ്മങ്ങി മണ്ഡലത്തിലെ ജഡ്ഡങ്കിയിൽ മഡേരു നദിക്കരയിലാണ് വിഗ്രഹം കണ്ടെത്തിയത്. വിഗ്രഹം പൂജ നടത്തിയ ശേഷം ജഡ്ഡങ്കി രാമക്ഷേത്രത്തിലേക്ക് മാറ്റി. ശുഭമുഹൂർത്തം നോക്കി ഗ്രാമത്തിൽ വിഗ്രഹാരാധനയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ഗ്രാമവാസികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: